
ഡോക്ടര്‍മാര്‍ക്ക് വയനാട്ടിലേക്ക് കൂട്ടസ്ഥലംമാറ്റം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കും. പ്രതിദിനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ […]