No Picture
Keralam

കെടിയു വിസി നിയമനം; യുജിസി നിലപാട് ഇന്ന് അറിയാം

സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവെന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ […]

No Picture
Keralam

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ […]

No Picture
Keralam

ഗവർണറുടെ ഹൈക്കോടതിയിലെ അഭിഭാഷകർ രാജിവെച്ചു

കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും, അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു.  വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് […]

No Picture
Keralam

ഗെറ്റ് ഔട്ട് ഫ്രം ഹിയർ’; മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

കൊച്ചി: കൊച്ചിയിൽ ഗസ്റ്റ് ഹൗസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്.  മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ […]

No Picture
Keralam

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ്; സർക്കാരിന് പാർട്ടിയുടെ അനുമതി

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാ ചാൻസലര്‍ സ്ഥാനത്ത് നിന്ന് നീക്കാൻ നിര്‍ണായക നീക്കവുമായി സിപിഎം. ഇതിനായി ഓര്‍ഡിനൻസ് കൊണ്ടുവരും. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി […]

No Picture
Keralam

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ

ദില്ലി: സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടന്നതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. […]

No Picture
Keralam

എട്ട് വി സിമാരുടെ ശമ്പളം തിരികെ പിടിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം വരെയുള്ള ശമ്പളം തിരിച്ചു പിടിക്കാനാണ് രാജ്ഭവന്റെ നീക്കം. ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ  ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ […]

No Picture
Keralam

ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല, നിയമപരം: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അപ്രീതിയുണ്ടാകാം. ബോധപൂര്‍വമായ നിയമലംഘനം ഉണ്ടായോ എന്ന് ചാന്‍സലര്‍ക്ക് പരിശോധിക്കാം. ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.  സെനറ്റ് അംഗങ്ങളെ […]

No Picture
Keralam

രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് എകെജി സെന്റർ ആക്രമണം പോലുള്ള […]

No Picture
Keralam

ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി ഇടതുപ്രതിഷേധം ഇന്നുമുതൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നുമുതൽ. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ […]