India

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും’; ഗുജറാത്തിൽ നേതാക്കൾക്ക്‌ ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി

ഗുജറാത്തിലെ നേതാക്കൾക്ക്‌ ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും രാഹുൽ ഗാന്ധി. എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുവെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. പാർട്ടിയിലുള്ളത് രണ്ട് തരം വ്യക്തികളുണ്ട്. കോൺഗ്രസ് പാർട്ടിക്കൊപ്പം […]

India

8ൽ തോറ്റവ‌‍ർക്ക് വരെ മെഡിക്കൽ ബിരുദം, 70,000 രൂപയ്ക്ക് സർട്ടിഫിക്കേറ്റ്; ഗുജറാത്തിൽ 14 വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കേറ്റുകൾ നൽകിയിരുന്ന സംഘം അറസ്റ്റിൽ. സംഘത്തിൽ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് […]

India

പതിവ് തെറ്റിക്കാതെ മോദി, അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചത്. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കുകയും ചെയ്തു. മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു. […]

India

ഗാന്ധിക്ക് പകരം അനുപം ഖേർ ; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വിഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. […]

India

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു; അസ്‌ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങി

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്‌ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് അസ്‌ന ചുഴലിക്കാറ്റ് […]

India

ഗുജറാത്തിൽ കനത്തമഴ; മരണസംഖ്യ 28 ആയി, 18,000 പേരെ മാറ്റിപ്പാർപ്പിച്ചു

ഗുജറാത്തിൽ കനത്തമഴയെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് 28 പേർ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മോർബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്‌വേ മുറിച്ചുകടക്കുന്നതിനിടെ അവർ സഞ്ചരിച്ച […]

India

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം ഉയരുന്നു: ട്രൻ്റ് തുടരും, ബിസിനസുകാരടക്കം രാജ്യം വിടുന്നു

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം കുത്തനെ ഉയരുന്നു. 2021 ന് ശേഷം 1187 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. സൂറത്തും നവ്‌സാരിയും വൽസദും നർമദയും അടക്കം ഗുജറാത്തിൻ്റെയാകെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന റീജ്യണൽ പാസ്പോർട് സേവാ കേന്ദ്രത്തിൽ നിന്നുള്ള കണക്കുകളാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. 2023 ൽ 485 […]

India

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ; ഗണേഷ് ബരയ്യ

പൊക്കക്കുറവാണെന്റെ പൊക്കമെന്ന്  വിളിച്ചു പറഞ്ഞ ഗുജറാത്തുകാരനായ ഡോക്ടർ ഗണേഷ് ബരയ്യ.ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത ഒരു ഇരുപത്തിമൂന്നുകാരൻ. അത്രയെളുപ്പമായിരുന്നില്ല ഗണേഷിന് ആ ലക്ഷ്യത്തിലെത്താൻ. പ്രതിസന്ധികളേറെയുണ്ടായിരുന്നു. ഉയരക്കുറവ് മുതൽ സാമ്പത്തികം വരെ ആ ലിസ്റ്റിൽ പെടും. ഡോക്ടറാകണമെന്ന് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹത്തിന് പക്ഷേ അതൊന്നും വിലങ്ങ് തടിയായില്ല. മൂന്നടി ഉയരമുള്ള […]

India

ഗുജറാത്തിൽ നാടകീയ നീക്കം; വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർത്ഥിക്ക് ജയം

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയ്ക്ക് അസാധാരണ വിജയം. വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി […]

Sports

ബൗളർമാർ മിന്നി; സ്വന്തം തട്ടകത്തിൽ ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ഹൈദരബാദ് ഉയര്‍ത്തിയ 163 റണ്‍സ് എന്ന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തു ബാക്കി നിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍:- സൺറൈസേഴ്സ് ഹൈദരാബാദ് 162/8, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168. […]