Keralam

ഉത്രാട ദിനാഘോഷം; ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്‌ചക്കുല സമർപ്പണം

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തില്‍ കാഴ്‌ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ്ഞ് കൊടി മരത്തിന് സമീപം അരിമാവ് കൊണ്ടണിഞ്ഞ് നാക്കിലവച്ച്‌ അതിന് മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്‌ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, […]

India

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി. നിയമന നടപടികളില്‍ നിലവിലുള്ള താത്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതിയുടെ അനുമതിയുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ബോര്‍ഡില്‍ താത്കാലിക ജീവനക്കാരായി […]

Keralam

പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

തൃശൂര്‍: പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയില്‍ പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി തുടരുക. ഇന്നു […]

Keralam

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നേരത്തെ നട അടയ്ക്കും

തൃശൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ ഇന്ന് ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട അടയ്ക്കുന്ന സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി […]