‘നാട്ടുകാർക്ക് നടക്കാൻ വഴി വേണം’ ജെസിബിയുമായി സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച് എംഎൽഎ എച്ച് സലാം
ജെസിബിയുമായി എത്തി റിസോർട്ടിന്റെ മതിൽ പൊളിച്ച് എംഎൽഎ എച്ച് സലാം. സ്വകാര്യ റിസോർട്ടിന്റെ മതിലാണ് പൊളിച്ചത്. പൊതുവഴിക്ക് വീതി കൂട്ടാൻ മതില് പൊളിക്കാൻ നോട്ടിസ് നൽകിയിരുന്നു. രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതിൽ ആണ് എംഎൽഎയുടെ പൊളിച്ചു നിരത്തൽ. റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില് പൊളിക്കാത്തതിനാൽ നിർമാണം തുടങ്ങാൻ സാധിച്ചിരുന്നില്ല. […]