
യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ അന്ത്യം
ഹരിപ്പാട്: യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യുകെയിലേക്ക് പോകാനിരുന്നത്. ഇതിനായി ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിൽ എത്തിയതായിരുന്നു […]