ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്; കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ഹൈക്കോടതി
എറണാകുളം: ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പിന് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് മൃഗങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്‌റ്റിസ് പി ഗോപിനാഥും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയത്. എഴുന്നള്ളിപ്പിനായുള്ള ആനകളുടെ എണ്ണം സ്ഥലത്തിന്‍റെ ലഭ്യത അനുസരിച്ചാകണം. […]