Keralam

പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ […]

Health

കോഴിക്കോട് ഓർഗൻ ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ

തിരുവനന്തപുരം : കോഴിക്കോട്ട് അവയവം മാറ്റിവയ്ക്കലിനായി 558.68 കോടി രൂപ ചെലവിൽ ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയാ മേഖലയിലെ വ്യാപകമായ ചൂഷണം തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മ്മാണം […]

Keralam

ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത് തെറ്റായ നടപടി ; കേന്ദ്രത്തിനെതിരെ സതീശൻ

കൊച്ചി: കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും സംഭവം ദൗർഭാഗ്യകരമെന്നും സതീശൻ. കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം […]

Keralam

കുവൈത്തിലെ ദുരന്തത്തിൽ ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി

കുവൈത്തിലെ ദുരന്തത്തിൽ ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേർ മരിച്ചതായാണ് കണക്ക്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച ചെയ്യുമെന്നും നോർക്ക […]

Keralam

പകര്‍ച്ചവ്യാധി പ്രതിരോധം; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃതമായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാര്‍ അടിയന്തരമായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി […]

Keralam

ഡോക്ടര്‍മാര്‍ക്ക് വയനാട്ടിലേക്ക് കൂട്ടസ്ഥലംമാറ്റം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കും. പ്രതിദിനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ […]

Health

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും […]

District News

കോട്ടയം മെഡിക്കല്‍ കോളജിലെ പത്താം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അവയവം ദാനം […]