Keralam

കാലവര്‍ഷം കനക്കുന്നു; വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴ ലഭിച്ചു. വരുംദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യത പരിഗണിച്ച് വിവിധ ജില്ലകളില്‍ ജാഗ്രതനിര്‍ദേശം നല്‍കി. ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. […]

Keralam

സംസ്ഥാനത്ത് മഴ തുടരും ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അഞ്ചു ജില്ലകളിൽ […]

Keralam

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ കണ്ണൂര്‍, […]

Keralam

മഴ ശക്തമാകും, ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഞായറാഴ്ച കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം […]

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് 12 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

Keralam

വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. കാലവർഷം എത്തിയെങ്കിലും സംസ്ഥാനത്ത് രണ്ടുദിവസമായി മഴയ്ക്ക് […]

District News

ഇന്നലെയും ശക്‌തമായ മഴ , സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്

കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ മേയ് മാസത്തിന്റെ […]

Keralam

ഇടുക്കിയില്‍ കനത്ത മഴ; പലയിടങ്ങളിലും മണ്ണിടിഞ്ഞു; രാത്രിയാത്രയ്ക്ക് നിരോധനം

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് […]

Keralam

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

Keralam

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം. മേയ് ഒന്നു മുതല്‍ 28 വരെ പെയ്ത മഴയില്‍ 119.58 കോടിയുടെ കൃഷിനാശം. 33,165 കര്‍ഷകരുടെ 8,952 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. തിരുവനന്തപുരത്താണ് കൃഷി നഷ്ടം കൂടുതല്‍ 27.5 കോടി. ഇവിടെ 4,128 കര്‍ഷകരുടെ 768.69 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. […]