Keralam

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢം’ ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് പരാമര്‍ശം. ഗുരുതരമായ ആരോപണമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് പ്രതികരണം. വാദത്തിനിടെ കേവലമൊരു പരാമര്‍ശമല്ല കോടതി നടത്തിയത്, മറിച്ച് ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നുവെന്നത് വിമര്‍ശനത്തിന്റെ ഗൗരവം […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ചൂഷണത്തിനിരയായവർ പരാതിപ്പെടാൻ തയ്യാറാവാത്ത പക്ഷം ഹേമകമ്മിറ്റി റിപ്പോർട്ടിലെ പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്യാൻ സംഘം നിർദേശിക്കും. ഗുരുതരസ്വഭാവത്തെ തുടർന്ന് റിപ്പോർട്ടിലെ ലൈംഗിക ഉപദ്രവവും ചൂഷണവും സംബന്ധിച്ചുള്ള ഇരുപതിലധികം മൊഴികളിലും നിയമനടപടിക്ക് സാധ്യതയുണ്ട്. കേസിന് […]

Keralam

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ​ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. […]

Keralam

‘സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്, ഇത് തടയണം’: മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യൂസിസി. ലൈം​​ഗിക ചൂഷണത്തിന് ഇരയായ നടി ഹേമ കമ്മിറ്റിക്കു മുൻപിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ടെലിവിഷൻ ചാനലിൽ വാർത്തയായതിന് എതിരെയാണ് ഡബ്ല്യൂസിസിയുടെ കുറിപ്പ്. കോടതി ഉത്തരവ് പോലും ലംഘിച്ചുകൊണ്ടാണ് വാർത്തകൾ പുറത്തുവരുന്നത് എന്നാണ് മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ പറയുന്നത്.  പീഡിപ്പിക്കപ്പെട്ടവരുടെ […]

Keralam

സിനിമയിൽ ലൈഗിംകാതിക്രമം ഉണ്ട്, സിനിമയിൽ നിന്നും വിലക്കിയെന്ന നടിയുടെ ആരോപണം തെറ്റ്; ഫെഫ്ക

സിനിമയിൽ ലൈഗിംകാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേര് പുറത്തുവിടണമെന്നാവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമർശിച്ചു കൊണ്ടും […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർനടപടികൾ ഉറപ്പാക്കുമെന്ന് WCC ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; രേഖകളെല്ലാം ഹാജരാക്കിയെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ റിമ കല്ലിങ്കൽ, രേവതി ,ദീദി ദാമോദരൻ,ബീനാ പോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണ രീതിയിൽ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കി ; ഹര്‍ജികളില്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ആരംഭിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഹാജരാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‌റെ പ്രത്യേക സിറ്റിങ്ങാണ് […]

Keralam

‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് […]

Movies

സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമുണ്ട്, ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ വെറും ഷോ; ശാരദ

ഹേമ കമ്മിറ്റി റിപ്പോർട്ടുകളെ തുടർന്ന് നിരവധി പുരുഷ താരങ്ങൾക്കെതിരെ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും അടക്കം പീഡനപരാതി ഉന്നയിച്ചതിനെത്തുടർന്നു കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇതാദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോർട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന് ശാരദ പറഞ്ഞു. സിനിമയിൽ […]

Movies

സിനിമയിൽ ‘ശക്തികേന്ദ്ര’മില്ല, സമൂഹത്തിലെ എല്ലാ നന്മ,തിന്മകളും സിനിമയിലുമുണ്ട്; മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതിനാലാണ് […]