Keralam

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം, അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴും; ആനി രാജ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണം,അതാണ് സ്ത്രീപക്ഷ നിലപാടെന്നും അതിൽനിന്നും ഒരുമാറ്റവും ഉണ്ടാകില്ലായെന്നും ആനി രാജ പറഞ്ഞു. ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണ്, മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാൽ അവർ എന്ത് ചെയ്തു എന്നു […]

Keralam

‘ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാൻ സാധിക്കൂ’: ലാലു അലക്‌സ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്ത് വിടണമെന്ന് നടൻ ലാലു അലക്‌സ്. അമ്മ സംഘടനയിലെ പ്രശ്‌നങ്ങൾ ശരിയയായി പറയാൻ റിപ്പോർട്ട് പൂർണമായും പുറത്ത് വിടണം. ഉള്ളടക്കം ശരിയായി മനസിലാക്കണം. വിവരങ്ങൾ പുഴ്ത്തിവെക്കുന്നത് ശരിയല്ലെന്നും ലാലു അലക്‌സ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് […]

Others

‘അഡ്ജസ്റ്റ്​മെന്‍റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം, തമിഴ് സിനിമാ മേഖലയിലും കമ്മിറ്റി വേണം’; വിശാൽ

തമിഴ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ‍ഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാത‍ൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന് നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. അഡ്ജസ്റ്റ്​മെന്‍റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന് താരം പറഞ്ഞു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട […]

Keralam

നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസെടുത്തു

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടി […]

Keralam

തമാശ പറഞ്ഞത് വരെ പീഡനമെന്ന് പറയുമ്പോള്‍ അതിനൊരു പൊളിറ്റിക്‌സുണ്ട്, ഇനി ‘അമ്മ’യില്‍ എല്ലാവര്‍ക്കും സമ്മതരായവര്‍ വരട്ടെ: ജയന്‍ ചേര്‍ത്തല

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എല്ലാവരും ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. ചില തമാശകള്‍ വരെ പീഡനശ്രമമെന്ന് പറയുമ്പോള്‍ അതിനൊരു രാഷ്ട്രീയമുണ്ടെന്നും ധാര്‍മികയിലൂന്നിയാണ് രാജി വച്ചതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. എല്ലാവര്‍ക്കും സമ്മതരായവര്‍ വരട്ടെ എന്നാണ് കൂട്ടായെടുത്ത തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയെ അനാഥമാക്കില്ലെന്നും കലാകാരന്മാര്‍ക്കുള്ള […]

Movies

അമ്മ നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് മോഹൻലാൽ

അമ്മ  നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് നടൻ മോഹൻലാൽ. എല്ലാവർക്കും നന്ദി, പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷ. വിമർശിച്ചതിനും തിരുത്തിയതിനും നന്ദി. ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചത്. ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റ് കാര്യങ്ങൾക്കുമായി നിലവിലുള്ള ഭരണ സമിതി […]

Entertainment

താരസംഘടനയായ അമ്മയ്‌ക്കെതിരെ പൃഥ്വിരാജ്; ‘പരാതികള്‍ പരിഗണിക്കുന്നതില്‍ വീഴ്ച പറ്റി

ചലച്ചിത്ര മേഖലയിലെ നടികളുടേതായി താരസംഘടനയായ അമ്മയ്ക്ക് മുന്നിലെത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി നടന്‍ പൃഥ്വിരാജ്. പവര്‍ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. അങ്ങനെതന്നെയേ ഇതിനൊരു അവസാനമുണ്ടാകൂ. ആരോപണങ്ങള്‍ […]

Keralam

‘അന്വേഷണം വേണം; ഞാന്‍ തെറ്റുകാരനാണെങ്കില്‍ എന്നെയും ശിക്ഷിക്കണം’; പ്രതികരണവുമായി മണിയന്‍പിള്ള രാജു

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ആരോപണ വിധേയര്‍ തെറ്റുകാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണ വിധേയരായ ആളുകള്‍ തെറ്റുകാരാണെങ്കില്‍ ശിക്ഷിക്കണം. അതുപോലെ തന്നെ കള്ളപരാതി ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി […]

Keralam

സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്; നവംബർ 24 ന് നടത്താൻ ആലോചന

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും. കോൺക്ലേവിന് മുൻപ് കരട് സിനിമാ […]

Movies

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ […]