
‘മാറ്റിയാൽ എന്താണ് കുഴപ്പം?, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും’; കെ സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാറ്റിയാൽ എന്താണ് കുഴപ്പം?. തന്നെ നീക്കാം നീക്കാതിരിക്കാം. ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും […]