India

രാജ്യത്ത് ഒരു എച്ച്എംവിപി കേസ് കൂടി; മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്

രാജ്യത്ത് ഒരു എച്ച്എംപി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സ തേടിയിരുന്നത്. റാപ്പിഡ് പിസിആര്‍ ടെസ്റ്റിലാണ് രോഗമുള്ളതായി കണ്ടെത്തിയത്. ചുമയും ശ്വാസതടസവും വര്‍ധിച്ചതോടെ കുഞ്ഞിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് […]

Keralam

എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ തമിഴ്നാട്ടിൽ എച്ച്‌എംപിവി സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിലാണ്. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ […]

Health

കേരളത്തിൽ നേരത്തെ തന്നെ എച്ച്എംപിവി രോഗം സ്ഥിരീകരിച്ചതാണ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല’; ആരോഗ്യമന്ത്രി വീണ ജോർജ്

രാജ്യത്ത് എച്ച്എംപിവി വ്യാപനത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയിൽ എന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്കപ്പെടേണ്ട ഒരു […]

Health

‘എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം’; മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ […]

India

ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോ​ഗബാധ. അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ […]