‘കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തും’: വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണികള്‍ നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെ വ്യോമയാന മന്ത്രാലയം നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നുവെന്ന് മന്ത്രി […]