ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍, ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറുമായി ഹോണ്ട; നവംബര്‍ 27ന് ലോഞ്ച്
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്കൂട്ടറാകാമെന്നാണ് പ്രതീക്ഷ. […]