Health

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ […]

Health

കേരളത്തിന് ചരിത്ര നേട്ടം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25 പേര്‍ മാത്രമാണ്. ഇതില്‍ 14 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നതില്‍ ആരോഗ്യ മേഖലയ്ക്ക് ചരിത്ര […]

India

ആരോഗ്യപ്രവര്‍ത്തകരെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍; ആശുപത്രി സംരക്ഷണ ബില്‍ കൊണ്ടുവരില്ല

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറ്റകരമാക്കുന്നതിനുള്ള ബില്‍ ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മേഖലയ്ക്ക് മാത്രമായി പ്രത്യേക ബില്‍ കൊണ്ടുവരാനാകില്ലെന്നാണ് വിശദീകരണം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍ കെ വി ബാബുവിന് വിവരവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്ത ആര്‍ ജി […]

Health

ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനം

ഡെങ്കിപ്പനി ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമാണ്. ഈഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക് ഫീവറും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്കു രോഗിയെ എത്തിക്കാന്‍ ഡെങ്കുവിനു സാധിക്കും. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പഠനവും ഗവേഷണങ്ങളും മുഴുവന്‍ കോവിഡും കോവിഡ് വാക്‌സിനും ചുറ്റിപ്പറ്റിയുള്ളതായി. […]

Keralam

മോഹൻലാൽ ആശുപത്രിയിൽ; ശ്വാസകോശ അണുബാധയെന്ന് സംശയം

കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് നടൻ മോഹന്‍ലാലിന് അഞ്ച് ദിവസം നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നത്. […]

Keralam

ഓപ്പറേഷൻ നടത്താനായി ആലപ്പുഴയിൽ ഡോക്ടർ പണം ആവശ്യപ്പെട്ടതായി രോ​ഗിയുടെ പരാതി

ആലപ്പുഴ: ഓപ്പറേഷൻ നടത്താനായി രോ​ഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോ​ഗിയോടാണ് ഓപ്പറേഷനായി പണം വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടുവെന്ന പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതാണ് മാജിത. യൂട്രസ് നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച […]

Health

ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; മന്ത്രി വീണാ ജോര്‍ജ്

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റിവെനം […]

Keralam

അമല മെഡിക്കല്‍ കോളജില്‍ ബിരുദദാനം നടന്നു

തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡപിള്ള നിര്‍വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പല്‍ ഡോ. […]

Keralam

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഫഹദ് ഫാസിലിന്റെ സിനിമ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, […]

Local

അതിരമ്പുഴ വീണ്ടും ഒരുമിക്കുന്നു; തോമസ് വിൻസെൻ്റ് (ജിമ്മി) ചികിത്സ സഹായ സമിതി രൂപികരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സ്ഥിരതാമസക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ തോമസ് വിന്സന്റിനായി (ജിമ്മി) വിൻസെന്റിന്റെ ചീകിത്സക്കായി അതിരമ്പുഴ ഒരുമിക്കുന്നു.  ഭാര്യയും 2 ചെറിയ കുട്ടികളും അടങ്ങുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് ജിമ്മി. ജിമ്മി കഴിഞ്ഞ കുറെ വർഷങ്ങളായി ആന്തരിക അവയവങ്ങളുടെ തകരാർ മൂലം […]