ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.