Keralam

ആശാ വർക്കേഴ്‌സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്; നാളെ മുടി മുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും. സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് […]

Keralam

രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ല; മന്ത്രി എംബി രാജേഷ്

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സർക്കാർ […]

India

ഡൽഹി ജലക്ഷാമം: മന്ത്രി അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മാർലേന നിരാഹാര സമരത്തിന് തുടക്കമിട്ടു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭോഗലിലാണ് നിരാഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ ആം ആദ്മി പാർട്ടി നേതാക്കൾ […]

Keralam

സർക്കാർ സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക ; കർഷകർ നിരാഹാരത്തിലേക്ക്

ആലപ്പുഴ : കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിൻ്റെ വിലയിൽ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ കർഷകർക്ക് പണം നൽകുന്നില്ല. ഉല്പാദനക്കുറവ് മൂലം വൻ നഷ്ടം നേരിടുന്നതിനിടയിൽ സംഭരണ വിലയും കിട്ടാതായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ […]

Keralam

ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല: ഒഐഒപി മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു; ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം  കണ്ണൂർ ജില്ലാ കളക്ട്രേറ്റ് പടിക്കൽ ആരംഭിച്ചു. ഒ ഐ ഒ പി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ വെള്ളോടൻ സമരം ഉദ്ഘാടനം […]

Keralam

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം ആറാം ദിനം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്‌യു അധ്യക്ഷന്‍ […]