Keralam

ഇടുക്കിയിൽ കനത്ത മഴയത്ത് ടാറിങ്; 24 മണിക്കൂർ തികയും മുമ്പ് റോഡ് പൊളിഞ്ഞു

കനത്ത മഴയത്ത് ടാർ ചെയ്ത റോഡ് 24 മണിക്കൂർ തികയും മുമ്പ് പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം റോഡാണ് പൊളിഞ്ഞത്. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി കെഎസ്ടിപിഎ നിർമിക്കുന്ന റോഡാണിത്. ഹൈവേ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. ആധുനിക […]

Keralam

ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും […]

Keralam

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി

ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  ആഴ്ചകള്‍ക്കുള്ളില്‍ […]

Travel and Tourism

മൂന്നാറിലും വാഗമണിലും പാഞ്ചാലിമേട്ടിലും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, […]

Keralam

ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കിയും

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിതല നിർദേശം. താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ തടസങ്ങള്‍ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, […]

Keralam

ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത

ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന് ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 28നാണ് ലോകവയോജന ദിനം. 2021 […]

Keralam

ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് ആണ് മരിച്ചത്. 37 വയസാസിരുന്നു. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. തേയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രം ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യന്ത്രം ഓഫ് […]

Keralam

അനധികൃതമായി ഓഫ് റോഡ് ട്രക്കിങ്; കനത്ത മഴ, ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി 27 വാഹനങ്ങള്‍

തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ […]

Keralam

‘കാന്‍യന്‍ 2024’ ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ പരിസ്ഥിതി പഠന ക്യാമ്പ്

ഇടുക്കി:    ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ കെസിവൈഎം പരിസ്ഥിതി പഠന ക്യാമ്പ് ശ്രദ്ധേയമായി. ‘കാന്‍യന്‍ 2024’ എന്ന പേരില്‍ 3 ദിവസം നീണ്ട നിന്ന് പഠനശിബിരത്തില്‍ കേരളത്തിലെ മുപ്പതോളം രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. പഠനശിബിരം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.  പ്രകൃതിഭംഗിയില്‍ ശ്രദ്ധേയമായ ഹൈറേഞ്ചിന്റെ സൗന്ദര്യം […]

Keralam

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്.  ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നോടെയാണു മരണം. മ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ജോവാന.