India

യുഎസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടു തന്നെ; ഇന്നലെ തിരിച്ചെത്തിയ പുരുഷന്മാരെ കൈവിലങ്ങണിയിച്ചുവെന്ന് വിവരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടെന്ന് വിവരം. 117 യാത്രക്കാരുമായി ഇന്നലെ അമൃത്സറില്‍ ഇറങ്ങിയ വിമാനത്തിലെ പുരുഷന്മാരെയാണ് കൈവിലങ്ങിട്ട് കൊണ്ടുവന്നതെന്നാണ് വിവരം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചിരുന്നില്ല. 157 അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനം ഇന്ന് രാത്രിയോടെ അമൃത്സറില്‍ എത്തും. […]