World

‘ഇനി ഞങ്ങളുടെ ഊഴം’; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അറിയിച്ചത്. എന്നാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന കാര്യം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായ മൂന്നാം […]

Sports

ക്രിക്കറ്റ് പൂരത്തിന്ന് നാളെ കൊടിയേറ്റം, IPL 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

IPL 2025 18-ാം സീസണ് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് തുടക്കമാവും. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും […]

India

ഛത്തീസ്ഗഡിൽ സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ നടപടി. സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നക്സൽ മുക്ത് ഭാരത് അഭിയാനിൽ’ സുരക്ഷാ സേന മറ്റൊരു വിജയം കൂടി നേടിയെന്ന് അമിത് ഷാ പറഞ്ഞു.മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നു. മാവോയിസ്റ്റുകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം സ്വീകരിക്കുമെന്നും അമിത് […]

India

‘യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണം’; എസ് ജയശങ്കറിനെതിരെയുണ്ടായ ഖലിസ്താൻ വാദികളുടെ പ്രതിഷേധത്തെ അപലപിച്ച് ഇന്ത്യ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ. യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനായോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് മന്ത്രി എസ് ജയശങ്കറിന് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തത്. വിഘടനവാദികളുടെ പ്രകോപനപരമായ നടപടികളെയും, ജനാധിപത്യ […]

Keralam

രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം അംഗങ്ങള്‍ കണ്ണൂരില്‍; 33 ശതമാനം സ്ത്രീകള്‍

തിരുവനന്തപുരം: ചെങ്കോട്ടയെന്നാണ് കണ്ണൂരിന്റെ വിളിപ്പേര്. രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കുടുതല്‍ അംഗങ്ങളുള്ള ജില്ലയെന്ന നേട്ടം വീണ്ടും കണ്ണൂര്‍ ജില്ലയ്ക്ക്. 18 ഏരിയാ കമ്മറ്റികളിലും, 249 ലോക്കല്‍ കമ്മറ്റികളിലും, 4421 ബ്രാഞ്ചുകളിലുമായി 65,550 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ 33 ശതമാനവും സ്ത്രീകളാണ്. മറ്റൊരു ജില്ലയ്ക്കും കൈവരിക്കാനാകാത്ത നേട്ടമാണിത്. […]

Sports

ഓസീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്താൻ വിജയലക്ഷ്യം 265 റണ്‍സ്

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി […]

India

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്. രണ്ടു […]

Keralam

‘മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല, തരൂരിന്റെ ലേഖനം പാർട്ടി പരിശോധിക്കട്ടെ ‘: വി ഡി സതീശൻ

ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും […]

Technology

ഡ്യുവല്‍-ചാനല്‍ എബിഎസ്, ടോര്‍ക്ക് കണ്‍ട്രോള്‍ സവിശേഷതകള്‍; ‘എന്‍എക്സ്200’, പുതിയ ബൈക്ക് പുറത്തിറക്കി ഹോണ്ട

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ റെഡ് വിങ്, ബിഗ് വിങ് ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുമായി […]

India

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൗവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ […]