India

ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ജാർഖണ്ഡിൽ ഇൻഡ്യ മുന്നണിയുടെ റാലിയിൽ

ജാർഖണ്ഡ് : കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെ മുതിർന്ന നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകൻ കൂടിയായ ആശിഷ് സിൻഹയെ ഷാൾ അണിയിച്ചാണ് കോൺഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്. ബർഹി മണ്ഡലത്തിൽ […]

India

ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’; മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10 കിലോയായി വർദ്ധിപ്പിക്കും എന്നും ഖർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് […]

India

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി അറസ്റ്റിലായി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കൊണാര്‍ട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലെ സന്ദര്‍ശനമാണ് കെജ്‌രിവാളിന്റെ ഇന്നത്തെ ആദ്യ പരിപാടി. ഇതിന് പിന്നാലെ തെക്കന്‍, […]

No Picture
India

തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് […]

India

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം.  ഇന്ത്യ മുന്നണിക്ക് കരുത്ത് […]

India

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലഖ്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘രാഹുൽ ​ഗാന്ധിയുടെ നാനിക്ക് (ഇന്ദിരാ ​ഗാന്ധി) പോലും, അവർ […]

India

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും; രാഹുൽ ഗാന്ധി

രത്‌ലം (മധ്യ പ്രദേശ്): ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് മതിയായ സംവരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും മധ്യ പ്രദേശിലെ രത്‌ലമിൽ […]

Keralam

രണ്ടുസീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യം, ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിപ്പിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം […]

India

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

ദില്ലി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി […]

India

ഇൻഡ്യ മുന്നണി എന്ന് പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിൻ്റെയും പരസ്യമുണ്ട്. അഡ്വക്കേറ്റ് ഫ്രാൻസിസ് […]