India

വോട്ട് ഫോർ ഇൻഡ്യ’ എന്ന് ഖുശ്ബു, പിന്നാലെ വിവാദം; വിശദീകരിച്ച് തലയൂരി ബിജെപി നേതാവ്

ചെന്നൈ: ‘vote4INDIA’ പോസ്റ്റ് കാരണം പുലിവാല് പിടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വെള്ളിയാഴ്ച രാവിലെ ചെന്നൈ തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷമാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഖുശ്ബു പോസ്റ്റിട്ടത്. ബിജെപി നേതാവ് ഇൻഡ്യ സഖ്യത്തിന് വോട്ട് തേടിയെന്ന തരത്തിൽ പ്രചാരണവും ചർച്ചയും പിന്നാലെ ഉണ്ടായി. ‘ഇൻഡ്യ […]

Entertainment

ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്നു; ജോയ് മാത്യു

കോഴിക്കോട്: താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലെന്നും കമ്മ്യൂണിസം നല്ലൊരു സങ്കൽപമാണെന്നും നടൻ ജോയ് മാത്യു. താൻ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ ജോയ് മാത്യു കമ്മ്യൂണിസം ഇല്ലാത്ത ഒരു കാര്യമാണെന്നും ഉണ്ടെന്നു പറയുന്നതിനോടാണ് തനിക്ക് വിയോജിപ്പെന്നും പറഞ്ഞു. മാർക്സിസം മാറിക്കൊണ്ടിരിക്കുകയാണ്. വിപ്ലവകാരികളായ സ്ഥാനാർത്ഥികൾ അമ്പലത്തിൽ പോയി കുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. […]

India

അഴിമതിക്കാർക്കെതിരെ നടപടിയെടുത്തത് ചിലരെ പ്രകോപിപ്പിക്കുന്നു; നരേന്ദ്രമോദി

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതാണ് ചിലർക്ക് ക്ഷമ നഷ്ടപ്പെടാൻ കാരണമെന്നും, പ്രതിപക്ഷം അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മീററ്റില്‍ നടന്ന ബിജെപി റാലിയിലായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. […]

India

‘രാഷ്ട്രീയ കക്ഷികള്‍ക്ക് തുല്യത ഉറപ്പാക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അഞ്ച് ആവശ്യങ്ങളുമായി ഇന്ത്യ സഖ്യം

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് കൃത്യമായി നടക്കാന്‍ സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നില്‍ നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയക ഗാന്ധിയാണ് ഇന്ത്യ സഖ്യത്തിന് വേണ്ടി അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത് തടയണമെന്നത് മുതല്‍ […]

India

അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

ദില്ലി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ […]

India

‘കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍’; പ്രതിഷേധം ശക്തമാക്കി ‘ഇന്ത്യ’ സഖ്യം, മാര്‍ച്ച് 31ന് മെഗാറാലി

കേന്ദ്രത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ റാലി സംഘടിപ്പിക്കും. ഞായറാഴ്ച ‘ഇന്ത്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഡൽഹി മദ്യനയ […]