Business

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റം,സെന്‍സെക്‌സ് 77,500ന് മുകളില്‍; കുതിച്ചുകയറി ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്. ഇന്ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് രാജ്യം. അതിനാല്‍ ഏറെ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. […]