India

മഞ്ഞുകാലം തുടങ്ങി, മുന്നൊരുക്കവുമായി ഇന്ത്യൻ സൈന്യം; ലഡാക്കിൽ നിരീക്ഷണത്തിന് പുതുപുത്തൻ വണ്ടികൾ

മഞ്ഞുകാലം എത്തിയതോടെ ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം (ATV – All Terrain Vehicle) ഇറക്കിയാണ് പ്രതിരോധം തീർത്തത്. പോളറിസ് സ്പോർസ്മാൻ, പോളറിസ് ആർഇസെഡ്ആർ, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോർ എന്നിവയാണ് രംഗത്തിറക്കിയത്. ഗാൽവാൻ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് […]

India

ഇന്ത്യൻ സൈന്യം സമ്മതിച്ചു; അതിർത്തികളിൽ കേന്ദ്രത്തിൻ്റെ നിർണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതൽ സ്ഥലങ്ങൾ തുറന്നുകൊടുക്കും

അതിർത്തി ടൂറിസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിൻ്റെ വൈബ്രൻ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. അതിർത്തി ഗ്രാമങ്ങളെ പുറംനാടുകളുമായി ബന്ധിപ്പിക്കുക, ടൂറിസം വളർത്തുക, വികസനത്തിലൂടെ സാാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം. ജമ്മു കശ്മീരിലെ പല അതിർത്തി […]

India

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 4 സൈനികർക്ക് വീരമൃത്യു

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് […]

Keralam

തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; വയനാട്ടിലെ ദുരന്ത മേഖലകളില്‍ നിന്നും മടങ്ങുന്നു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും മറ്റു സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും. ദൗത്യ […]

Keralam

‘ആയിരം നന്ദി’: ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി

വയനാട് രക്ഷാദൗത്യത്തിൽ ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി. മൂന്നാം ക്ലാസുകാരൻ റയാന് ആണ് സൈന്യം നന്ദി അറിയിച്ചിരിക്കുന്നത്. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിച്ചെന്ന് സതേൺ കമാൻഡ് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. റയാൻ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന […]

India

ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം ; ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു

ജമ്മു : ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട […]

District News

ബൈക്കിൽ രാജ്യം ചുറ്റാൻ സൈനികർ; സംഘത്തിൽ 5 മലയാളികളും

കോട്ടയം • കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സൈന്യം നടത്തുന്ന ബൈക്ക് യാത്രയിൽ അണിചേർന്നു മലയാളി സൈനികരും. കോഴിക്കോട് പെരുവയൽ സ്വദേശി ലഫ്. കേണൽ മനോജ് കുമാർ നായർ, കുന്നമംഗലം പെരിങ്ങളം കൃഷ്ണകൃപയിൽ കെ.നിതിൻ, പടിഞ്ഞാറൻമുടി ഇളയിടത്തുതാഴത്ത് എൻ.കെ.അഭിനന്ദ്, തൃശൂർ കല്ലുങ്കൽപാടം വട്ടമല ശോഭരാജ് ജോൺ, […]

India

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ ; ഛത്തീസ്ഗഢില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍ : ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റ് സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പതുപേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബുജമാര്‍ഹിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി നാരായണ്‍പൂര്‍ ജില്ലയില്‍ […]

World

ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഇന്ത്യൻ കേണൽ പത്താൻകോട്ട് ഹീറോ; പ്രതികരിക്കാതെ ഇന്ത്യ; അനുശോചിച്ച് യുഎൻ

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ (46) പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളി. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിക്കവെയാണ് വൈഭവ് അനിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.യു എൻ […]

India

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. റെഡ് വാണി മേഖലയിൽ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത്. ഇതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെയെന്നറിയാൻ സൈന്യം  തിരച്ചിൽ‌ തുടരുകയാണ്. […]