India

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച […]

Sports

ചാമ്പ്യന്‍സ് ടീം ; ഇന്ത്യയുടെ പ്രത്യേക ജഴ്‌സി പങ്കുവെച്ച് സഞ്ജു സാംസണ്‍

മുംബൈ : ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രത്യേക ജഴ്‌സിയുടെ ആദ്യ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍. മുംബൈയില്‍ നടക്കാനിരിക്കുന്ന അനുമോദന ചടങ്ങിലും വിക്ടറി പരേഡിലും ഈ പുതിയ ജഴ്‌സിയായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ധരിക്കുക. പ്രത്യേക ന്യൂഡല്‍ഹിയിലെ […]

Sports

സിംബാബ്‌വെ പരമ്പര; ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു ഇല്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്‌സ്‌വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള […]

Sports

ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല. ‘ഇന്ത്യന്‍ […]

Sports

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചു. ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ 603/6 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയ കഴിഞ്ഞ ഫെബ്രുവരിയില്‍ നേടിയ റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഓസ്ട്രേലിയ അന്ന് 575/9 എന്ന […]

Keralam

പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കുമോ?

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു. പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശർമ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിം​ഗ് മതിയാക്കി […]

Sports

ടീം സെലക്ഷനില്‍ ഒരു തെറ്റ് പറ്റി; സൂചന നൽകി രോഹിത് ശര്‍മ്മ

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ. അമേരിക്കയിലെ പിച്ചിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതമാക്കാനാണ് ശ്രമിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. […]

Sports

പരിശീലകനെ നിയമിക്കുമ്പോൾ സൂക്ഷിക്കണം ; പരോക്ഷ വിമർശനവുമായി ​ഗാം​ഗുലി

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലകനെ തേടുകയാണ് ബിസിസിഐ. ​മുൻ താരം ​ഗൗതം ​ഗംഭീറിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുന്നത്. അതിനിടെ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ​ഗാംഗുലിയുടെ അഭിപ്രായം. ഒരു താരത്തിന്റെ ക്രിക്കറ്റ് കരിയർ രൂപപ്പെടുത്തുന്നതിൽ പരിശീലകന് വലിയ പങ്കാണുള്ളത്. […]

Sports

രാജ്യം അയാളുടെ കഴിവ് ഒരിക്കലും തിരിച്ചറിഞ്ഞില്ല; ഗൗതം ഗംഭീര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ഗൗതം ഗംഭീര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങിയ താരമാണ് അശ്വിന്‍. എന്നാല്‍ രാജ്യന്തര തലത്തില്‍ അശ്വിനിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു. എക്കാലവും ഒരു ബൗളറായി മാത്രമാണ് ഇന്ത്യന്‍ ടീമില്‍ […]

Sports

പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച് ആരാധകരും; ഗൂഗിൾ ഫോമിൽ വെട്ടിലായി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചതോടെ അടുത്ത പരിശീലകന്‍ ആരാകുമെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പലവിധ അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, വിദേശ പരിശീലകനായി സ്റ്റീഫന്‍ ഫ്‌ളെമിങ്, റിക്കി പോണ്ടിംഗ് എന്നിങ്ങനെ നിരവധി പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന […]