Keralam

‘സംഘാടകര്‍ക്ക് പണം മതി, മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായോ?’ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ? എന്നും കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി […]

Keralam

ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

പാലക്കാട്: ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരൻ്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ […]

Keralam

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി; ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കുമളി: ഇടുക്കിയിലെ കുമളിയ്ക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Keralam

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു

തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. […]

Keralam

തൃശ്ശൂർ കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

തൃശ്ശൂർ: കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ നിഷ ക്രിസ്റ്റിയുടെ സഹോദരൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്രിസ്റ്റിയുടെയും നിഷയുടെയും പരിക്ക് ഗുരുതരമാണ്. മണ്ണുത്തി ഇടപ്പള്ളി ദേശീയ […]

India

ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാപൂരിലെ പശ്ചിംബര്‍ധമാനില്‍ നിന്ന് അസന്‍സോളിലേക്ക് പൊകുന്നതിനിടെയായിരുന്നു അപകടം. #WATCH | West Bengal CM Mamata Banerjee slipped and fell while taking a seat […]

Keralam

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്. പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ […]

Keralam

വാൽപ്പാറയിൽ ചീങ്കണി ആക്രമണം; പ്ലസ്ടു വിദ്യാർത്ഥിക്ക് പരുക്ക്

തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിനു അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

District News

ഗൂഗിൾ പേ ശബ്‌ദം കേട്ടില്ല; തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിൽ സംഘർഷം

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്‌ദം കേട്ടില്ല. ഇതേ തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിൽ സംഘർഷം. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു. വൈക്കം തലയോലപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ […]

India

വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്: വീഡിയോ

ന്യൂഡല്‍ഹി: വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. രാവിലെ ആറരയോടെ ഉണ്ടായ സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. അപകടകാരിയായ പുലിയെ നാട്ടുകാര്‍ ഓടിച്ചിട്ട് മുറിയ്ക്കകത്ത് പൂട്ടിയിട്ടുണ്ട്. മുറിയ്ക്കകത്തുള്ള പുലിയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ ആളുകള്‍ […]