Keralam

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് കുടുംബം

തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലെക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റിൻ്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിൻ്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിൻ്റെ ചിത്രവുമുള്ളത്.

Movies

ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷം

2023 മാര്‍ച്ച് 26, ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് മലയാളികളെ വിട്ടുപിരിഞ്ഞ ദിനം. ചിരികള്‍ക്കൊപ്പം ഏതൊരുവ്യക്തിക്കും പ്രചോദനം കൂടിയായിരുന്നു തനി ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ്. കാന്‍സര്‍ രോഗത്തിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രചോദനമായി ഇന്നസെന്റ്. 1948 ഫെബ്രുവരി 28 ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ തെക്കേത്തല വറീതിന്റെയും […]

Movies

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് […]