Keralam

ചാമ്പ്യന്‍സ് ലീഗില്‍ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍; ആര്‍സനല്‍ റയലിനെയും ബയേണ്‍ ഇന്റര്‍മിലാനെയും നേരിടും, മത്സരം രാത്രി 12.30ന്

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്ന് രാത്രി പന്ത്രണ്ടര മുതല്‍ ആദ്യപാദമത്സരങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മന്‍ നഗരമായ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ആര്‍സനലിന്റെ തട്ടകമായ യുകെയിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് ആണ് അവരുടെ എതിരാളികള്‍.