ഐഫോണ്‍ 16 പ്രോ മാക്സുകള് കടത്താന്‍ ശ്രമം; ഡല്‍ഹിയില്‍ യുവതി അറസ്റ്റില്‍, പിടികൂടിയത് 26 ഫോണുകള്‍
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും 26 ഐഫോൺ 16 പ്രോ മാക്സ് കസ്റ്റംസ് പിടിച്ചെടുത്തു. യുവതിയുടെ വാനിറ്റി ബാഗിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയിൽ നിന്നും ഫോണ്‍ പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയതായിരുന്നു യുവതി. […]