Success

ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രൻ്റെ ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞു രൂപത്തിലുള്ള വെള്ളം(വാട്ടര്‍ ഐസ്) ഉണ്ടാകാനുള്ള സാധ്യതയുടെ തെളിവുകളാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിൻ്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. […]

Success

ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണ വിജയകരം

ബംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത് കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴെക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് […]

General Articles

ക്യാൻസർ ബാധിതനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം:  താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.  ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് തനിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് എസ് സോമനാഥ് പറഞ്ഞു.   ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.  സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത് […]

India

ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ).  ബഹിരാകാശ നിലയത്തിൻ്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. 2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര […]

Technology

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഐഎസ്ആർഒ; ഫ്യൂവൽ സെൽ പരീക്ഷണ വിജയം നൽകുന്നത് വൻ പ്രതീക്ഷ

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയം. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി പി എസ്) പരീക്ഷണമാണ് വിജയിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്എല്‍വി-സി58ന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷിച്ചത്. തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എല്‍വി-സി58 […]

Technology

പുതുവത്സരത്തിൽ ഐഎസ്ആർഒയുടെ സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയർന്നു. പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തിൽ ഐഎസ്ആർഒ നടത്തിയത്. 2024 lifted off majestically. 📸 […]

Technology

ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം നാളെ

ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിക്ഷേപണം പുതുവത്സര ദിനത്തില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി58 കുതിച്ചുയരും. പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര […]

Technology

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നിര്‍ണായക പരീക്ഷണം; വിജയവുമായി ഐഎസ്ആര്‍ഒ

ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം  തിരികെ ഭൂമിയുടെ  ഭ്രമണ പഥത്തിൽ എത്തിക്കുന്ന പരീക്ഷണവും സമ്പൂർണ വിജയം. ചന്ദ്രയാൻ മൂന്നു ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന്  തിരികെ  ഭൂമിയുടെ ഭ്രമണപഥത്തിൽ  എത്തിച്ച്‌  ഐ എസ് ആർ ഒ. ബെംഗളൂരുവിലെ യു ആർ അനന്തറാവു സാറ്റ്‌ലൈറ്റ്‌ സെന്റെറിൽ നിന്നാണ് ഇതിനുള്ള നിർദേശങ്ങൾ  പ്രൊപ്പൽഷൻ […]

Technology

സൗരജ്വാലകളുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ- എല്‍1; വിവരം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ- എല്‍1 നിരീക്ഷിച്ച പഠനവിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആദിത്യ- എൽ1ൽ ഘടിപ്പിച്ചിട്ടുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്ഇഎൽ1 ഒഎസ്) എന്ന പേലോഡ് രേഖപ്പെടുത്തിയ സൗരജ്വാലയുടെ തീവ്രത സംബന്ധിച്ച എക്സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ഒക്ടോബർ 29ന് ആയിരുന്നു പത്ത് […]

Technology

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡിങ്ങില്‍ അകന്നുമാറിയത് 2.06 ടണ്‍ പൊടി; വിവരങ്ങള്‍ പങ്കുവച്ച് ഐ എസ് ആർ ഒ

ചന്ദ്രയാന്‍ -3 സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രോപരിതലത്തിൽനിന്ന് വൻതോതിൽ പൊടി അകന്നുമാറിയതിന്റെയും അതേത്തുടർന്ന് മനോഹരമായ വലയം സൃഷ്ടിക്കപ്പെട്ടതിന്റെയും വിവരങ്ങൾ പങ്കുവച്ച് ഐ എസ് ആര്‍ ഒ. വിക്രം ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവത്തിന് സമീപമുള്ള സ്ഥലത്തുനിന്ന് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 2.06 ടണ്‍ പൊടി (എപ്പിറെഗോലിത്ത്)യാണ് അകന്നുമാറിയത്. വിക്രം […]