Uncategorized

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജുത്താന മേഖലയിൽ […]

India

ഇന്ത്യൻ സൈന്യം സമ്മതിച്ചു; അതിർത്തികളിൽ കേന്ദ്രത്തിൻ്റെ നിർണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതൽ സ്ഥലങ്ങൾ തുറന്നുകൊടുക്കും

അതിർത്തി ടൂറിസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിൻ്റെ വൈബ്രൻ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. അതിർത്തി ഗ്രാമങ്ങളെ പുറംനാടുകളുമായി ബന്ധിപ്പിക്കുക, ടൂറിസം വളർത്തുക, വികസനത്തിലൂടെ സാാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം. ജമ്മു കശ്മീരിലെ പല അതിർത്തി […]

India

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കായി […]

India

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം’; ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ബ്‌ദുള്ള […]

India

ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി: ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി അതിന്‌റെ യഥാര്‍ഥ രൂപത്തില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐകകണ്‌ഠേന പ്രമേയം പാസാക്കിയത്. തുടര്‍ന്ന് […]

India

കശ്മീർ നിയമസഭയിലെ ലഫ്റ്റനന്റ് ഗവർണറുടെ നാമനിർദേശം: ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

ജമ്മു കശ്മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണറുടെ അധികാരം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം മൗലികാവകാശം ലംഘിക്കപ്പെട്ടതായി കണക്കാക്കി ഈ വിഷയം പരിഗണിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. വിഷയത്തിൽ ഹർജിക്കാർക്കg ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിഷയത്തിൽ […]

India

ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും

ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും. രാഷ്ട്രപതി ഭരണം പിൻവലിച്ചത്തിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നീക്കങ്ങൾ. സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ഹരിയാനയിൽ നയാബ് സിംഗ് സൈനി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ […]

India

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം, ഇനി തിരിച്ചുവരില്ല: അമിത് ഷാ

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു ഷായുടെ വാക്കുകള്‍. ബിജെപി ഭരണത്തിന് കീഴില്‍ കഴിഞ്ഞ 10 വർഷം ജമ്മു കശ്മീരിന് സുവർണകാലഘട്ടമായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും മുന്നേറ്റവും വികസനവും […]

India

ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി

ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു.  പ്രഭാഷകരെ ക്ഷണിക്കുക, പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് വിപത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ സ്‌കൂളുകളിൽ രാവിലെ അസംബ്ലികളിൽ ഉൾപ്പെടുത്തേണ്ട ചില നടപടികളായി […]

India

ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. അതിനിടെ സൈനിക ക്യാമ്പിന് […]