
India
കാറോടിച്ചുള്ള ലോകയാത്രയ്ക്കിടെ മലയാളി യാത്രികന്‍ തായ്‌ലന്‍ഡില്‍ മരിച്ചു
സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍ നടക്കും. […]