Uncategorized

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ്. സംസ്കാരം ഇന്ന് തന്നെ ബംഗളൂരുവിൽ നടക്കും. ദീർഘകാലം കലാകൗമുദി, സമകാലികം വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ […]

Keralam

മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം: സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പോലീസ് അനിൽ അക്കരയെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാണ് സുരേഷ് ​ഗോപി […]

District News

മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് […]

World

ആർ.ജെ ലാവണ്യ അന്തരിച്ചു ; സംസ്കാരം നാളെ

മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ, നേരത്തെ ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് […]

Keralam

മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി

കൊച്ചി: മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. […]

Keralam

മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. നോവലിന് കൈരളി– അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം […]

World

യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു

ഷാര്‍ജ: യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ (65) അന്തരിച്ചു. കണ്ണൂർ സ്വദേശിയാണ്. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൻ്റെ ഭാഗമായിരുന്നു. നാട്ടിലെ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായാണ് തുടങ്ങിയത്. പിന്നീട് പ്രശാന്ത് യുഎഇയിലേക്ക് പോയി. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, […]

Keralam

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. […]

Keralam

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസായിരുന്നു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് സിബി കാട്ടാമ്പള്ളി മലയാള മനോരമയിൽ നിന്ന് വിരമിച്ചത്. തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയിൽ സീനിയർ […]

Keralam

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. അസുഖ ബാധിതനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത് വരികയായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ ബിസിനസ് […]