
കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം ലഭിക്കുന്നില്ല; ബിജെപി ഇതര സംസ്ഥാനമായതാണ് കാരണം: മന്ത്രി കെ എൻ ബാലഗോപാൽ
കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബിജെപി ഇതര സംസ്ഥാനമായതാണ് കാരണമെന്ന് മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിൻ്റേത് നയംമാറ്റമാണ്. സഹായം ഗ്രാൻ്റായി തന്നെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. […]