
‘കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്, മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല’; കെ.എൻ.ബാലഗോപാൽ
കെഎഫ്സി അനിൽ അംബാനിയുടെ കമ്പനിയിലെ നിക്ഷേപം നിയമപരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ടാണ് നിക്ഷേപം ചെയ്തതെന്നാണ് ധാരണ. നിക്ഷേപത്തിൽ ലാഭവും നഷ്ടവും വരാം. നിക്ഷേപ സമയത്ത് കമ്പനിക്ക് ഉയർന്ന റേറ്റിങ്ങ് ഉണ്ടായിരുന്നു. ബോധപൂർവം വീഴ്ച വരുത്തിയതായി കരുതുന്നില്ല. നഷ്ടപരിഹാരത്തിന് നിയമ നടപടികൾ നടക്കുന്നുണ്ട്. […]