സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ മാനദണ്ഡപ്രകാരം ഡിപിആർ പുതുക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണം. […]