Keralam

കെ.പി.സി.സി നേതൃമാറ്റം; കേരള നേതാക്കൾ പല തട്ടിൽ, സമ്പൂർണ പുനഃസംഘടന വേണമെന്ന് ഒരുവിഭാഗം

കെ.പി.സി.സി നേതൃമാറ്റത്തിൽ കേരള നേതാക്കൾ പല തട്ടിൽ. നേതൃമാറ്റം അടക്കം സമ്പൂർണ്ണ പുനഃസംഘടന വേണമെമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായുള്ള ചർച്ചയിലാണ് ആവശ്യം. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പേര് നിർദേശിക്കില്ല. അധ്യക്ഷൻ മാറിയാൽ പകരം പേര് കേരള നേതാക്കൾ മുന്നോട്ട് വെക്കണമെന്നാണ് […]

Keralam

എന്‍.എം വിജയന്റെ മരണം: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയന്‍ കുറുക്കന്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം […]

Keralam

‘അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, കോൺഗ്രസ് എന്ന് പറയുന്നത് അൻവർ അല്ല’: കെ സുധാകരൻ

അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്. അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാർഥി ആക്കണമെന്ന് പറഞ്ഞത് […]

Keralam

അത് സംസാരിച്ച് ഒതുക്കിയതാണ്; ഐസി ബാലകൃഷ്ണനെതിരെ അന്വേഷണം വേണ്ട; കത്ത് വായിച്ചിട്ടില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: വയനാട്ടിലെ ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്റെ കത്ത് പാര്‍ട്ടികാര്യമാണെന്നും എല്ലാം സംസാരിച്ച് ഒതുക്കിയതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനെതിരെ പൊലിസ് ആന്വേഷണത്തിന്റെ ആവശ്യം ഇല്ല. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കുടുംബം […]

Keralam

സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തിലെന്ന് വിമര്‍ശനം

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടകരമായ സാഹചര്യമെന്നും ചേരിതിരിവ് ഉണ്ടാക്കാന്‍ അവസരം കാത്തിരിക്കുന്നുവെന്നും പേടിയാണ് സംസാരിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സനാതന ധര്‍മ്മം എന്നു പറയുന്നത് വര്‍ണാശ്രമമാണ്, ചാതുര്‍ വര്‍ണ്യത്തിന്റെ ഭാഗമാണ് […]

Keralam

പെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലം: കെ സുധാകരന്‍

പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കാനായി മേല്‍ക്കോടതിയിലേക്ക് പോകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറ് അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചത് പാര്‍ട്ടിക്കുള്ള […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും […]

Keralam

‘വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ട’; വിമര്‍ശനവുമായി കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് […]

Keralam

പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച

കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് […]

Keralam

‘മതേതര കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു’

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. […]