Keralam

‘എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല’; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ. സുധാകരൻ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ വിമതർക്കെതിരേ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണം. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞു. കാശുവാങ്ങി […]

Keralam

സുധാകരന്റേത് പെട്ടെന്നുണ്ടായ അഭിപ്രായപ്രകടനം’, കെപിസിസി പ്രസിഡന്റും വിഡി സതീശനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പെട്ടെന്നുണ്ടായ അഭിപ്രായപ്രകടനമാണ് സുധാകരന്റേതെന്നും ഇത് ഗൗരവമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്‍ ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് പറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദങ്ങള്‍ക്ക് കുത്തിപ്പൊക്കി കൊണ്ടുവന്ന് വഴി തിരിക്കാനാണ് […]

Keralam

‘കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല’; അന്‍വര്‍ വിഷയത്തില്‍ സുധാകരനെ തള്ളി കെ മുരളീധരന്‍

പിവി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ തള്ളി മുന്‍ അദ്ധ്യക്ഷന്‍ കെ മുരളീധരന്‍. കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെ പി സി സി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഉപാധികളോടെയുള്ള പിന്തുണ വേണ്ടയെന്നതാണ് യുഡിഎഫ് തീരുമാനം. […]

Keralam

പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റി, വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല’; തുറന്നുപറഞ്ഞ് കെ സുധാകരന്‍

പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും […]

Keralam

എൽഡിഎഫ് കീടനാശിനി, കോൺഗ്രസ് എന്ന കീടത്തെ ഇല്ലാതാക്കും; ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനം’; പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഇടത് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് നൂറു കണക്കിന് ആളുകൾ. വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയാണ് റോഡ് ഷോ. ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്ന് സരിൻ പ്രതികരിച്ചു. രാഷ്ട്രീയപരമായി മെച്ചപ്പെടണമെന്നാണ് ആദരവോടുകൂടി കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടത് […]

Keralam

‘സരിന്‍ പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്’; പരിഹസിച്ച് കെ സുധാകരന്‍

കല്‍പ്പറ്റ: സരിന്‍ പാര്‍ട്ടിയില്‍ നിന്ന് പോയതില്‍ പ്രാണി പോയ നഷ്ടം പോലും തങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിനെ മുന്‍നിര്‍ത്തിയല്ലേ തെരഞ്ഞെടുപ്പ് നേരിടാറെന്നും സുധാകരന്‍ പരിഹസിച്ചു. ‘ അദ്ദേഹത്തെ മുന്‍ നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്. പ്രാണി പോയ നഷ്ടവും ഞങ്ങക്ക് ഉണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. […]

Keralam

‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’; കെ.സുധാകരൻ

കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പി . സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റിലല്ലോയെന്നും പോകുന്നവർ പോകട്ടെയെന്നും […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളി; മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; കെ സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് പ്രതീക്ഷിക്കാനാകുന്നതെന്ന് സുധാകരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും വാക്ക് പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരദാഹത്തോടെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും സുധാകരൻ […]

Keralam

കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.അതിനാൽ തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത. പി […]

Keralam

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും ; കെ സുധാകരന്‍

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍.  എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ […]