Keralam

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പാടെ ഒഴിവാക്കി അസഹിഷ്ണുത […]

Keralam

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിന്‍സന്റ് എംഎല്‍എയെയും എസ്.എഫ്.ഐക്കാര്‍ കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പോലീസുകാര്‍ വെറും കാഴ്ചക്കാരായിരുന്നു. […]

Keralam

സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും ; കെ സുധാകരന്‍

പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം […]

Keralam

മുരളീധരന് വേണ്ടി കെപിസിസി സ്ഥാനം ഒഴിയാനും തയ്യാർ : കെ. സുധാകരൻ

കണ്ണൂർ: ഏത് പദവിക്കും കെ. മുരളീധരൻ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വേണ്ടിവന്നാൽ കെപിസിസി സ്ഥാനം അദ്ദേഹത്തിന് നൽകാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. വയനാട്ടിൽ മുരളീധരനെ മത്സരിപ്പിക്കാൻ തടസമെന്നുമില്ല. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാൻ അദ്ദേഹം യോഗ്യനാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനം വരാതെ നയനാടിനെക്കുറിച്ച് ആലോചിക്കാൻ പറ്റില്ലെന്നും […]

Keralam

മുരളി ഏത് പദവിക്കും യോഗ്യൻ, കെപിസിസി അധ്യക്ഷ സ്ഥാനം മുരളിക്ക് നൽകാം: കെ സുധാകരൻ

കണ്ണൂർ: മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കണ്ണൂരിലെ നിയുക്ത എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ സുധാകരൻ. മുരളി എവിടെ മത്സരിപ്പിക്കാനും യോഗ്യൻ ആണെന്നും കെ സുധാകരൻ പറഞ്ഞു. ആദ്യം അതിന് രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണം. രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു. വേണമെങ്കിൽ കെപിസിസി അധ്യക്ഷ […]

Keralam

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച […]

Keralam

ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന്  പോലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പോലീസ് അറിയിച്ചു.  രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും  പോലീസ്  വ്യക്തമാക്കി.ഇ പി […]

Keralam

ഇല്ലാത്ത കുറ്റത്തിന് തന്നെ ക്രിമിനൽ ലീഡറാക്കി, യഥാർഥ പ്രതികളെ കണ്ടത്തേണ്ടത് സർക്കാരാണ് ‌‌

ന്യൂഡൽഹി: ഇപി ജയരാജൻ വധശ്രമക്കേസിൽ നിന്നും കുറ്റവുമുക്തനാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. തനിക്ക് മോചനം കിട്ടിയ വിധിയാണിത്. യഥാർഥ കുറ്റവാളികളെ കണ്ടത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്യമാണ്. പൊലീസും സിബിഐയും സിപിഎമ്മും കൂടെ ചേർന്ന് കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ക്രമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം. […]

Keralam

ഇ പി ജയരാജന്‍ വധശ്രമക്കേസ് ; കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കോടതി […]

Keralam

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാജരാക്കേണ്ടണ്ടത് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന് മുമ്പാകെ. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി […]