Keralam

‘ബ്രൂവറിയില്‍ പിണറായി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയായി, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥ’:കെ സുരേന്ദ്രന്‍

ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതി തകര്‍ക്കുന്ന ഒരു പദ്ധതിയും ബിജെപി […]

Keralam

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് […]

Keralam

‘പലിശരഹിത വായ്പയാണ് കേന്ദ്രം നൽകിയിരിക്കുന്നത്, 50 വർഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ട’: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം പലിശരഹിത വായ്പയാണ് നൽകിയിരിക്കുന്നത്. 50 വർഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ട. നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. […]

Keralam

‘ബജറ്റിൽ പറയുന്നത് കേന്ദ്ര ആവിഷ്കൃത പദ്ധതികളെ പറ്റി, കേന്ദ്രം നൽകിയ തുകയിൽ ചെറിയ തുക മാത്രം കൂട്ടി അവതരിപ്പിച്ചു’; കെ സുരേന്ദ്രൻ

ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. മൈതാനത്തെ പ്രസംഗം പോലെയുള്ള ബജറ്റ്. ഒരു മുന്നരുക്കവും നടത്താതെ ഉള്ള ബജറ്റ്. തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ഒന്നും ഇല്ല. കാർഷിക മേഖലക്ക് ഒന്നും ഇല്ല. പ്രവാസിയുടെ ഉന്നമനത്തിന് ഒന്നും ഇല്ല. […]

Keralam

കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. […]

Keralam

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം; മറുപടി പറയാന്‍ താനില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ; നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല. കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് […]

Keralam

‘ഞാൻ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാകും, ബിജെപിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല’; കെ സുരേന്ദ്രൻ

ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതീയ ജനത പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ […]

Keralam

‘ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല, സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും’: കെ സുരേന്ദ്രൻ

ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും. മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ […]

Keralam

‘പിപിഇ കിറ്റ് അഴിമതി, നരേന്ദ്രമോദി സർക്കാരിൻ്റെ സ്വപ്ന പദ്ധതി ആയുഷ്മാൻ ഭാരത് കേരളത്തിൽ അട്ടിമറിച്ചിരിക്കുന്നു’: കെ.സുരേന്ദ്രൻ

പിപിഇ കിറ്റ് അഴിമതിയെ ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച സമയം വേറെ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അവശ്യമരുന്നുകൾ കിട്ടാനില്ല. സർക്കാർ ആശുപത്രികളിൽ […]

Keralam

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളത്തിലാണിത് നടക്കുന്നത്’ : പത്തനംതിട്ട പീഡനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍

പത്തനംതിട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് എതിരെ പീഡനം നടക്കുന്നുവെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഇത്രയും ഭീകരമായി കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം കൊണ്ട് നടന്ന് ഉന്നതരായ വ്യക്തികള്‍ അവരെ […]