Keralam

‘മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?’ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. എം വി ഗോവിന്ദനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് […]

Keralam

‘സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നത് സൗഹൃദ സന്ദർശനം മാത്രം, എന്നാൽ മേയറേ കണ്ടത് നിഷ്കളങ്കമായി കാണാനാകില്ല’; വി.എസ് സുനിൽ കുമാർ

തൃശൂരിലെ കേക്ക് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. മേയറെ തിരഞ്ഞെടുത്തത് എൽഡിഎഫാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ വീട് സന്ദർശിച്ചത് സൗഹൃദത്തിന്റെ ഭാഗമാണെന്നും എന്നാൽ മേയർ എം കെ വർഗീസിന്റെ വീട്ടിൽ കെ സുരേന്ദ്രൻ പോയത് നിഷ്കളങ്കമായി കാണുന്നില്ലെന്നും വിഎസ് […]

Keralam

വിഎസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം കെ വര്‍ഗീസ്

വിഎസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം കെ വര്‍ഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ബിജെപിക്കാര്‍ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ വന്നതല്ലെന്ന് അദ്ദേഹം വിശദമാക്കി. ക്രിസ്മസ് ദിവസമാണ് അവര്‍ വന്നത്. ക്രിസ്മസിന് എല്ലാവരും പരസ്പരം സ്നേഹം പങ്കിടും. […]

Keralam

ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്; എംവി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്നും ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ […]

Keralam

കെ സുരേന്ദ്രന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ടു; കൂടിക്കാഴ്ച പുല്‍ക്കൂട് വിവാദത്തിനിടെ

ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനം രാഷ്ട്രീയമായ കാര്യമേയല്ലെന്ന് കെ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും […]

Keralam

‘ഗൂഡാലോചന സംശയിക്കുന്നു, സംഘപരിവാറിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയോ ആരും പാലക്കാട് കാരൾ തടഞ്ഞിട്ടില്ല’: കെ സുരേന്ദ്രൻ

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തിൽ കർശന […]

Keralam

‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ’ : കെ സുരേന്ദ്രൻ

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ […]

Keralam

വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം,കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല; കെ സുരേന്ദ്രൻ

മുണ്ടക്കൈ -ചൂരൽമല പുനരധിവാസം നടത്തുന്നതിൽ കേരള സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രഫണ്ട് എങ്ങനെയാണ് ലഭിക്കാത്തതെന്ന് വസ്തുതാപരമായി പറയണം. പുനരധിവാസം നടത്തുന്നതിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് സർക്കാർ നീക്കം,അതിന് അനുവദിക്കില്ല. ദുരിതാശ്വാസനിധിയിലേക്ക് വന്ന പണം ചിലവഴിച്ചിട്ടില്ലെന്നും കേന്ദ്രം ചോദിച്ച […]

Keralam

‘പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരാണ്; മന്ത്രിസഭാ ഉപസമിതി നോക്കുകുത്തിയായി’; കെ. സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ ആണെന്ന് വ്യക്തമായെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.  പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൃത്യമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകുന്നതിൽ […]

Keralam

‘കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു’: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ […]