Keralam

’70 കഴിഞ്ഞവർക്ക് പ്രതിവർഷം ചികിത്സാ സൗകര്യം ലഭിക്കുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കണം’ : കെ. സുരേന്ദ്രൻ

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ […]

Keralam

‘കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് വന്ന് ചോദിക്കും’; മാധ്യമങ്ങള്‍ക്ക് വീണ്ടും കെ. സുരേന്ദ്രന്റെ ഭീഷണി

ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കുമെന്ന് വീണ്ടും കെ. സുരേന്ദ്രന്റെ ഭീഷണി. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ […]

Keralam

‘ക്ഷേമപെൻഷൻ തട്ടിപ്പ്, ഉദ്യോഗസ്ഥൻമാരുടെ പട്ടിക ഉടൻ പുറത്തുവിടണം’: കെ.സുരേന്ദ്രൻ

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ […]

Keralam

ബിജെപി എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ച ഒരുത്തനെയും വെറുതെ വിടില്ല’, ഭീഷണിയുമായി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും അംഗീകരിക്കില്ല. ബിജെപിയെ എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ […]

Keralam

നിക്കണോ പോണോ എന്നത് കേന്ദ്ര നേത്യത്വം തീരുമാനിക്കും, രാജി വാർത്തയിൽ മറുപടിയുമായി കെ സുരേന്ദ്രൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽ‌വിയിൽ ധാർമ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് […]

Keralam

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല; കെ സുരേന്ദ്രൻ

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽ‌വിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് […]

Keralam

‘സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ’, പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് സി കൃഷ്ണകുമാര്‍ അവസാനം വരെ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടേക്ക് മത്സരിക്കാന്‍ മൂന്നുപേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെയാണ് ഗത്യന്തരമില്ലാതെ കൃഷ്ണകുമാര്‍ […]

Keralam

‘കെ സുരേന്ദ്രൻ രാജി വെക്കേണ്ടതില്ല; എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടത്; വോട്ട് കുറഞ്ഞിട്ടില്ല’; സി കൃഷ്ണകുമാർ

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതെന്നും പാലക്കാട് വോട്ട് കുറഞ്ഞിട്ടില്ലെന്നും […]

Keralam

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.  […]

Keralam

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ […]