Keralam

സ്‌കൂൾ കലോത്സവം പ്രധാന വേദിയിലെ ഒരുക്കങ്ങൾ തകൃതി; 12000 ഇരിപ്പിടങ്ങൾ സജ്ജം

63-ാമത് കേരള സ്‌കൂൾ കലോത്സവത്തിനായി വേദികളും ഒരുങ്ങിക്കഴിഞ്ഞു. അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കലോത്സവത്തിൻ്റെ പ്രധാന വേദി സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റേഡിയത്തിലും ഒരുക്കങ്ങള്‍ പൂർത്തിയായി. കാണികള്‍ക്കായി 12000 ഇരിപ്പിടങ്ങളാണ് പ്രധാന വേദിയിൽ മാത്രം ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഡയറക്‌ടറുമടക്കം സ്ഥലം സന്ദർശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി.