
Keralam
കണ്ണൻകടവ് അഴീക്കൽ തീരത്ത് കരയ്ക്കടിഞ്ഞ കൂറ്റൻ നീല തിമിംഗലത്തിന് രക്ഷകരായി മത്സ്യ തൊഴിലാളികൾ
കോഴിക്കോട് : കണ്ണൻകടവ് അഴീക്കൽ തീരത്ത് കരയ്ക്കടിഞ്ഞ കൂറ്റൻ നീല തിമിംഗലത്തിന് രക്ഷകരായി മത്സ്യ തൊഴിലാളികൾ. ജീവനോടെ കരയ്ക്കടിഞ്ഞ തിമിംഗലത്തെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരികെ അയച്ചു. ഇന്നലെ രാവിലെയാണ് സംഭവം. രണ്ട് മണിക്കൂർ സമയമെടുത്താണ് കരയ്ക്കടിഞ്ഞ തിമിംഗലത്തെ തിരികെ കടലിലെത്തിച്ചത്. 13 മത്സ്യത്തൊഴിലാളികളാണ് രക്ഷാദൗത്യത്തിൻ്റെ ഭാഗമായത്.’രാവിലെ 9.30യോടെയായിരുന്നു സംഭവം. […]