Travel and Tourism

നേത്രാവതി കൊടുമുടി ട്രെക്കിങ് ; കര്‍ശന ഉപാധിയുമായി കര്‍ണാടക സര്‍ക്കാര്‍

നേത്രാവതിയിലേക്കും കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങ്ങുകള്‍ ഇനി അത്ര എളുപ്പമാവില്ല. കര്‍ണാടകയിലെക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി […]

India

കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് രാജി. 86 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ. കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തിരുന്നു. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ […]

Keralam

കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും. ഒരു മാസത്തിനകം കരട് റിപ്പോർട്ട്‌ തയ്യാറാക്കും. സർവ്വേയിലെ കണക്ക് അനുസരിച്ച് തുടർനടപടികൾ ആലോചിക്കാനാണ് ധാരണ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സംയുക്തമായി സർവ്വേ നടത്തുന്നത്. മെ‍ാത്തം വനമേഖലയെ ആറു […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]

India

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം നടത്തും. മൈസൂര്‍, മാണ്ഡ്യ, ചാമരാജ് നഗര്‍, ഹാസന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മൈസൂരുവില്‍ മഹാരാജ കോളജ് ഗ്രൗണ്ടിലാകും പൊതുയോഗം. ബിജെപിയുടെയും ജെഡിഎസിൻ്റെയും […]

Colleges

കര്‍ണാടകയിലെ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം; ഇന്നു കൂടി അപേക്ഷിക്കാം

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ കോളേജുകളുടെ കണ്‍സോര്‍ഷ്യമാണ് ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://comedk.org/ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്. മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായാണ് പരീക്ഷ. […]

India

കേരള- കർണാടക മുഖ്യമന്ത്രിമാരെ പരിഹസിച്ച്‌ കർണാടക ബിജെപിയുടെ കാർട്ടൂൺ

കേരള- കർണാടക മുഖ്യമന്ത്രിമാരെ പരിഹസിച്ച്‌ കർണാടക ബിജെപിയുടെ കാർട്ടൂൺ. സമൂഹമാധ്യമ ഹാൻഡിൽ ആയ എക്‌സിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും പരിഹസിച്ച്‌ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. ‘പാപ്പർ സഹോദരങ്ങൾ ‘ എന്ന് ഇരുവരെയും വിശേഷിപ്പിച്ചാണ് ബിജെപിയുടെ പോസ്റ്റ്. രണ്ടു മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളെ സാമ്പത്തികമായി പാപ്പരാക്കാൻ മത്സരമാണെന്ന […]

India

പെൺകുട്ടിയോട് സംസാരിച്ചതിന്; കർണാടകയിൽ 25 കാരന് ക്രൂരമർദ്ദനം

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരന് ക്രൂര മർദ്ദനം. വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. 9 പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. […]

India

കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സ്ഥാനാർത്ഥി ക്ഷാമം നേരിടുന്ന കോൺഗ്രസ് മന്ത്രിമാരുടെ മക്കളെ ഇറക്കുന്നു. ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അഞ്ച് മന്ത്രിമാരുടെ മക്കളുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയതായാണ് വിവരം. ഇതുൾപ്പടെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കമ്മിറ്റി തീരുമാനിച്ചു. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടേക്കും. പൊതുമരാമത്ത് മന്ത്രി […]

India

കർണാടകയിൽ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാംസീറ്റ് നൽകി

ബംഗളൂരു: കർണാടകയിൽ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാംസീറ്റ് നൽകി ബിജെപി പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ട്. കോലോർ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദൾ എസിനും ഇടയിൽ നടന്ന പ്രശ്നമാണ് അവസാനിച്ചിരിക്കുന്നത്. ഇതോടെ മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളിൽ ജെഡിഎസ് മത്സരിക്കും. ബംഗളൂരു റൂറൽ മണ്ഡലത്തിൽ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ […]