India

ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; റഡാർ പരിശോധനയിൽ നിർണായക വിവരം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക കണ്ടെത്തൽ. റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. റഡാർ വഴി ലോക്കേറ്റ് ചെയ്ത സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തും. മൺകൂനയ്ക്കിടയിലാണ് ലോറി.രക്ഷാപ്രവർത്തനം ഊർജിതമാക്കി. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തെരിച്ചിലിന് നേതൃത്വം […]

India

ഇനിയും 50 മീറ്റര്‍ മണ്ണ് നീക്കണം; തിരച്ചിലിനായി റഡാര്‍ എത്തിച്ചു; അര്‍ജുനെ കണ്ടെത്താന്‍ തീവ്രശ്രമം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത […]

India

അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; മണ്ണ് മാറ്റാന്‍ ശ്രമം തുടരുന്നു, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തെരച്ചില്‍

കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. നേവിയുടെ ഡൈവിങ് സംഘ ഗംഗാ വല്ലി നദിയിലിറങ്ങി തിരച്ചില്‍ നടത്തി. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയില്‍ വീണിട്ടില്ലെന്ന് നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ലോറി ഉണ്ടോയന്ന് അറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ […]

India

അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു

ബെംഗളുരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർ‌ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയിൽ വാഹനം […]

Keralam

‘എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് അറിയില്ല; ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടു’; മന്ത്രി കെബി ഗണേഷ് കുമാർ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളി കാണാതായ സംഭവത്തിൽ പ്രതികരണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാർ. കർണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവർ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു. […]

India

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന് സൂചന

കര്‍ണാടക :  അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന് സൂചന. കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ […]

Travel and Tourism

നേത്രാവതി കൊടുമുടി ട്രെക്കിങ് ; കര്‍ശന ഉപാധിയുമായി കര്‍ണാടക സര്‍ക്കാര്‍

നേത്രാവതിയിലേക്കും കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങ്ങുകള്‍ ഇനി അത്ര എളുപ്പമാവില്ല. കര്‍ണാടകയിലെക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി […]

India

കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് രാജി. 86 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ. കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തിരുന്നു. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ […]

Keralam

കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും. ഒരു മാസത്തിനകം കരട് റിപ്പോർട്ട്‌ തയ്യാറാക്കും. സർവ്വേയിലെ കണക്ക് അനുസരിച്ച് തുടർനടപടികൾ ആലോചിക്കാനാണ് ധാരണ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സംയുക്തമായി സർവ്വേ നടത്തുന്നത്. മെ‍ാത്തം വനമേഖലയെ ആറു […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]