Keralam

കരുവന്നൂർ കള്ളപ്പണ ഇടപാട്; എംഎം വർഗീസിൻ്റെ ആവശ്യം തള്ളി; നാളെ ഹാജരാകണമെന്ന് ഇഡി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിൻ്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു. നാളെ ചോദ്യം […]

Keralam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ. ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 14, 15 തീയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ […]

Keralam

കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

കൊച്ചി: കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്സ്മെന്‍റ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം […]

Keralam

കരുവന്നൂർ കേസ് രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ

കൊച്ചി: കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ഇഡിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. […]

Keralam

കരുവന്നൂരിൽ 90 കോടിയുടെ ഇടപാട്, 50 പ്രതികൾ; ഇ.ഡിയുടെ ആദ്യഘട്ട കുറ്റപത്രം ഇന്ന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കി തയ്യാറാക്കിയ ആദ്യഘട്ട കുറ്റപത്രത്തില്‍ 50 പ്രതികളുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നും 90 കോടിയുടെ […]

Keralam

‘കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ’; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ നിയമങ്ങൾ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും […]

Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂരും എറണാകുളത്തുമായി 9 ഇടങ്ങളിൽ ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. സതീഷ്കുമാർ […]

No Picture
Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എ സി മൊയതീന്റേയും മറ്റ് നാലുപേരുടേയും വീടുകളിൽ ഇ ഡി പരിശോധന നടത്തുന്നത്. രാവിലെ ഏഴുമണി മുതൽ വടക്കാഞ്ചേരിയിൽ എ സി മൊയ്തീന്റെ വീട്ടിലാരംഭിച്ച റെയ്ഡ് […]