Keralam

കടയില്‍ നിന്ന് വാങ്ങിയ കവറുകള്‍ തുറന്നപ്പോള്‍ ഞെട്ടി, ഉള്ളില്‍ കറന്‍സി; പണമെത്തിയ വഴി സിംപിള്‍

കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. […]

Keralam

സെന്റ് ഓഫ്‌ പാർട്ടി ആഘോഷമാക്കാൻ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകി; യുവാവ് അറസ്റ്റിൽ

കാസർഗോഡ് സെന്റ് ഓഫ്‌ പാർട്ടി ആഘോഷമാക്കാൻ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് അറസ്റ്റിൽ. കളനാട് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നഗരത്തിലെ സ്കൂളിൽ ഇയാൾ കഞ്ചാവ് വിതരണം ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് പോലീസ് തയ്യാറാക്കി. പോലീസിന്റെ പരിശോധനയിൽ വിദ്യാർത്ഥികളിൽ […]

Keralam

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പോലീസ് […]

Health

കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Keralam

കനത്ത മഴ; കോഴിക്കോടും കാസർകോടും കണ്ണൂരും മലപ്പുറം,തൃശൂരും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂ‍ർ ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോഴിക്കോട് തീവ്രമഴ തുടരുന്നതിനാലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് […]

Travel and Tourism

സഞ്ചാരികള്‍ ഇനി ഭാഷ അറിയാതെ നട്ടം തിരിയേണ്ട; ടൂറിസം കേന്ദ്രങ്ങളില്‍ ‘എഐ’ കിയോസ്‌കുകള്‍ ഉത്തരം തരും

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല. നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്വന്തം ഭാഷയില്‍ അവര്‍ക്ക് മറുപടി കൊടുക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന കാര്യം […]

Keralam

പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; യുവാവിന് പൊള്ളലേറ്റു

കാസർകോട് : കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാർ സ്വദേശി പ്രജിൽ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉപയോഗിച്ചിരുന്ന OPPO A5S ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

Keralam

സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അമ്പലത്തറയില്‍ സിപിഐഎം നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ് പ്രതികള്‍. രണ്ട് പേരും ചേര്‍ന്ന് നടത്തിയ ആസൂത്രിത ആക്രമണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഷമീറിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. സിപിഐഎം […]

Keralam

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. കുടക് സ്വദേശിയായ യുവാവാണ് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ നേരത്തെയും സമാനകുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ലെന്നും അന്വേഷണം തുടരുകയാണെന്നുംപോലീസ് അറിയിച്ചു. മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു […]

Keralam

കാസർകോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കാതിൽ ഉണ്ടായിരുന്ന ആഭരണം പ്രതികൾ കവർന്നു. സ്വ‍ർണം എടുത്ത ശേഷം […]