Keralam

കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കും; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പക്ഷെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പരിശോധന ശക്തമാക്കും. പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ […]

No Picture
Keralam

റോഡ് നിർമ്മാണം അശാസ്ത്രീയം; ചെളി നിറഞ്ഞ റോഡിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

കൊല്ലം: മഴക്കാലമായായതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം വൃത്തിഹീനമായിരിക്കുകയാണ്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നു. അശാസ്ത്രീയ നിർമ്മാണവും കൃത്യമായ അഴുക്ക് ചാൽ ഇല്ലാത്തതും അടക്കം നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനത്ത് ഈ മാസമാദ്യം നടന്ന മേഘ വിസ്ഫോടനത്തിൽ പ്രധാന നഗരങ്ങളും റോഡുകളുമെല്ലാം വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. നാട്ടുകാരും പ്രാദേശിക […]

Keralam

കെഎസ്ആര്‍ടിസി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദേശങ്ങള്‍

കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഉപദേശങ്ങളും ശാസനകളുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ ഇല്ലാത്ത സമയത്തും ഓഫീസുകളില്‍ ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് മന്ത്രി. വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ഡ്യൂട്ടിക്ക് പോയ സമയത്ത് പുനലൂര്‍ ബസ് സ്റ്റേഷനിലെ സ്റ്റാഫുകള്‍ കിടക്കുന്ന മുറിയിലെ ഫാനും […]

Keralam

ഡ്രൈവിങ് സ്കൂൾ ഉടമകൾ സെക്രട്ടേറിയറ്റ് സമരത്തിന്

തിരുവനന്തപുരം: ഗതാഗത വകുപ്പിനെതിരേ വീണ്ടും സമരം ശക്തമാക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വരണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ […]

Keralam

മാജിക്കിലേക്ക് തിരികെയെത്തുമെന്ന് ഗോപിനാഥ് മുതുകാട്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക്കിലേക്ക് തിരിച്ചുവരുന്നു. മാജിക്കിലേക്ക് തിരിച്ചെത്തണമെന്ന് ഗോപിനാഥിനോട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യമാണിതെന്നും മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുകയാണെന്നും മുതുകാട് പറഞ്ഞു.കഴിഞ്ഞ ദിവസം ഡിഎസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ് കഫേയുടെ […]

Keralam

വാഹനങ്ങളുടെ കാലപ്പഴക്കം, കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി ; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര നിയമം സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പിലും പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലുമായി 100 കണക്കിന് വാഹനങ്ങള്‍ […]

Keralam

ദേശീയപാതയിലെ ഗതാഗത കുരുക്ക് ; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നാളെ നേരിട്ട് ഇറങ്ങുന്നു

തിരുവനന്തപുരം: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും. മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. […]

Keralam

തലശേരിയിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് താത്കാലികമായി നിർത്തി

യാത്രക്കാർ കൈവിട്ടതോടെ തലശേരിയിലെ കെ.എസ്.ആർ.ടി.സി  ഡബിൾ ഡക്കർ ബസ് താത്കാലികമായി നിർത്തി. പൈതൃക ടൂറിസത്തിന്റെ ഭാഗമായി തലശേരിയിൽ എത്തിച്ച ഡബിൾ ഡക്കർ ബസാണ് താത്ക്കാലികമായി പ്രതിദിന സര്‍വീസ് നിര്‍ത്തിയത്. സർവീസ് തുടങ്ങി രണ്ടുമാസം കഴിയുമ്പോൾ ബസ് ഷെഡിൽ കയറ്റി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി […]

Keralam

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം

തിരുവനന്തപുരം : പോലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൌണ്ടിൽ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. […]